ആര്യനാട് വായ്പാ തട്ടിപ്പ് കേസ്; ബാങ്ക് മുന്‍ മാനേജര്‍ പിടിയില്‍

തിരുവനന്തപുരം ആര്യനാട് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ അറസ്റ്റില്‍. വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജര്‍ ബിജുകുമാറിനെ അറസ്റ്റ് ചെയ്തത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയത്.
ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഭരണസമിതി അംഗം കൂടിയായ ശശിധരന് വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടിസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു ശശിധരന് ലഭിച്ച നോട്ടിസില്‍ വ്യക്തമാക്കിയിരുന്നത്. ഇങ്ങനെ 185ല്‍ അധികം പേരുടെ സ്ഥിര നിക്ഷേപ സര്ട്ടിഫിക്കറ്റുകള്വച്ച് അവരറിയാതെ ജീവനക്കാര്‍ വായ്പയെടുത്തു എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.
Story Highlight: former bank manager arrested
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!