ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് വിലക്ക്; തമിഴ്നാട്ടില്‍ ഹിന്ദുമുന്നണിയുടെ പ്രതിഷേധം

കൊവിഡ് പശ്ചാത്തലത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ മുന്‍പില്‍ പ്രാര്‍ത്ഥന സമരം നടത്തി.
കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടത്തിവരുന്ന ഘോഷയാത്രകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. ഗണേശ വിഗ്രഹങ്ങള്‍ വഴിയില്‍ സ്ഥാപിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ക്കുള്ളത്.
കൊവിഡ് വ്യാപനത്തിനിടയിലും തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറക്കുന്നുണ്ടെന്നും ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് എന്തിനാണ് വിലക്ക് എന്നത് മനസ്സിലാകുന്നില്ലന്നും ഹിന്ദു മുന്നണി ജനറല്‍ സെക്രട്ടറി മേഘനാഥന്‍ പറഞ്ഞു.
ഈ മാസം 10 ന് ആണ് ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്.
Story Highlight: ganesha chaturthi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here