കുഞ്ഞാലിക്കുട്ടിയേയും മകനേയും ഇ.ഡി ചോദ്യം ചെയ്യും; തെളിവ് കൈമാറിയെന്ന് കെ. ടി ജലീല്‍

ചന്ദ്രികയേയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇ.ഡിക്ക് കൈമാറി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍. ഇ.ഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ എത്തിയതെന്ന് ജലീല്‍ പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് കെ.ടി ജലീല്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങളും തെളിവുകളും നല്‍കി നാല് മണിയോടെയാണ് അദ്ദേഹം മടങ്ങിയത്. ചന്ദ്രിക ദിനപത്രത്തെയും ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം കെ.ടി ജലീല്‍ ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയേയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മറ്റ് പലരുടേയും സാമ്പത്തിക വിവരങ്ങളെ കുറിച്ചുള്ള കാര്യവും ഇ.ഡി, കെ ടി ജലീലിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് ആധാരമായ രേഖകള്‍ താന്‍ ഇ.ഡിക്ക് നല്‍കിയെന്നും ജലീല്‍ വ്യക്തമാക്കി. ഇതിന് പുറമേ കുഞ്ഞാലിക്കുട്ടി മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ വരും ദിവസങ്ങളില്‍ ഇ.ഡിക്ക് കൈമാറുമെന്നും ജലീല്‍ പറഞ്ഞു.
Story Highlight: jaleel submit evidence against kunjalikutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here