ഡി.സി.സി. ഉദ്‌ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു; വിശദീകരണവുമായി കണ്ണൂർ ഡി.സി.സി.

കണ്ണൂർ ഡി.സി.സി. ഓഫീസ് ഉദ്‌ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തുവെന്ന് കണ്ണൂർ ഡി.സി.സി. സാങ്കേതിക തകരാറുകൾ മൂലമാണ് ഉമ്മൻ ചാണ്ടിക്ക് വേദിയിൽ സംസാരിക്കാൻ കഴിയാതെ പോയത്. ആലപ്പുഴയിലെ കായംകുളത്ത് മൽസ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്തകൾ വന്നതോടെയാണ് രമേശ് ചെന്നിത്തല മടങ്ങിയെതെന്നനുമാണ് കണ്ണൂർ ഡി.സി.സി. അറിയിച്ചത്. കണ്ണൂർ ഡി.സി.സി. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ്‌ചെന്നിത്തലയും പങ്കെടുത്തില്ലെന്ന വാർത്തകൾ വന്നതോടെയാണ് കണ്ണൂർ ഡി.സി.സി. വിശദീകരണവുമായി രംഗത്തെത്തിയത്.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കണ്ണൂർ ഡി.സി.സി. ഓഫീസ് ഉദ്‌ഘാടനത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ കണ്ണൂരിലെത്തിയത്. പാർട്ടി പുനഃസംഘടന കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വർക്കിങ് പ്രസിഡണ്ടുമാർ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു. ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദർശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചർച്ചകൾക്ക് ഇന്നലെ തന്നെ നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചർച്ച നടത്തിയത്.
Story Highlight: Kannur DCC with explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here