Advertisement

സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം : കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന

September 2, 2021
Google News 1 minute Read
Ramesh Chennithala Criticize KPCC

സ്വാതന്ത്രത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന. സമിതിയുടെ കൺ വീനറായ് നേരത്തെ പരിഗണിച്ചിരുന്നത് രമേശ് ചെന്നിത്തലയുടെ പേര്. രമേശ് ചെന്നിത്തലയ്ക്ക് പകരമായ് മുല്ലപ്പള്ളി സമിതി അംഗമായി.

പുനസംഘടനാ വിഷയത്തിലെ ഹൈക്കമാൻഡിന്റെ അത്യപ്തിയുടെ ഭാഗമായാണ് പേര് പേര് ഒഴിവാക്കപ്പെട്ടതെന്നാണ് സൂചന. മൻ മോഹൻ സിംഗിന്റെ അധ്യക്ഷതയിലാണ് കോൺഗ്രസ് അധ്യക്ഷ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം ആഘോഷിക്കാൻ സമിതി രൂപീകരിച്ചത്. മുകൾ വാസ്നിക്ക് ആണ് 11 അംഗ സമിതിയുടെ അധ്യക്ഷൻ.

Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ

അതേസമയം, കോൺ​ഗ്രസിൽ ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെയുണ്ടായ വിവാദങ്ങക്കിടെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒഴികെയുളള നേതാക്കള്‍ ഇന്ന് കണ്ണൂരിലെത്തും. ഡി.സി.സി ഓഫിസിന്‍റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാന നേതാക്കളെല്ലാം കണ്ണൂരിലെത്തുന്നത്.  പാര്‍ട്ടി പുന:സംഘടന സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകളും കണ്ണൂരിൽ നടക്കും.

Story Highlight: ramesh chennithala name removed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here