അര്‍ജുനെ ഒഴിവാക്കിയത് സംഘടനയിലെ ആഭ്യന്തര കാര്യം; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന് അര്‍ജുനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണ്. മകന് കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മകന്റെ നിയമത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകും. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. താനും അര്‍ജുനും തമ്മില്‍ അച്ഛന്-മകന് ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
അര്ജുന് രാധാകൃഷ്ണന് അടക്കം 72 പേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അര്ജുന് അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.
Story Highlight: Thiruvanchoor radhakrishnan, Arjun radhakrishnan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!