രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കൊവിഡ്; 509 മരണം

രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,092 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.509 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ കൊവിഡ് കേസുകൾ 3,28,57,937 ആയി ഉയർന്നു. ഇതുവരെയുള്ള കൊവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Read Also : ആള്‍ക്കൂട്ടം കുറച്ച് പരമാവധി മേഖലകള്‍ തുറക്കാം; വാക്സിനേഷന് വേഗത്തിലാക്കണമെന്നും വിദഗ്ധര്‍
രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയുള്ളവരുടെ എണ്ണം 3,89,583 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആണ്. അതേസമയം രാജ്യത്തെ വാക്സിനേഷൻ നിരക്കിലും ഉയർച്ചയുണ്ട്. രാജ്യത്ത് ഇത് വരെ 66,30,37,334 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.
Read Also : കുട്ടികള്‍ക്കും വാക്സിനേഷന്; നടപടികള്‍ തുടങ്ങി ബംഗാള്‍ സര്‍ക്കാര്‍
Story Highlight: Todays Covid Cases India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here