മുന്നണിയെ ദുർബലപ്പെടുത്തുന്ന സമീപനം പാർട്ടി സ്വീകരിക്കില്ല; ആനി രാജയുടെ പരാമർശത്തിൽ മറുപടിയുമായി എ.വിജയരാഘവൻ

ആനി രാജയുടെ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ആനി രാജയുടെ പരാമർശത്തിൽ സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയെ ദുർബലപ്പെടുത്തുന്ന സമീപനം സിപിഐ സ്വീകരിക്കില്ലെന്ന് എ.വിജയരാഘവൻ.
യുഡിഎഫിലെ തര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചെന്നും, യു.ഡി.എഫില്‍ മാത്രമല്ല പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 17.91; 131 മരണം
കേരളത്തില്‍ പര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ പരസ്പരം തര്‍ക്കിക്കുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിക്കാണ് സെമി കേഡര്‍പാര്‍ട്ടി എന്ന വിചിത്ര പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് അകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണ്. ആര്‍.എസ്.പിയിലും സമാന പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധമായ ബി.ജെ.പി നിലപാടുകളെ പ്രതിരോധിക്കാന്‍ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here