അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് സൂചന

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം കണ്ടതായാണ് വിവരം.
ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന് ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് താലിബാന് വഴങ്ങിയതെന്ന് സൂചന. ദോഹ ചര്‍ച്ചയ്ക്ക് തുടര്‍ച്ചയായി താലിബാന് തുടര്‍ ആശയ വിനിമയത്തിന് താത്പര്യം അറിയിച്ചതായും വിദേശകാര്യമന്ത്രാലയ വക്താക്കള്‍ അനൗദ്യോഗികമായി വ്യക്തമാക്കി.
Story Highlight: afghanistan indian natives
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!