Advertisement

പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍

September 3, 2021
1 minute Read
combas movies statement variyamkunnan (1)

വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഔദ്യോഗിക വിശദീകരണവുമായി നിര്‍മാതാക്കളായ കോമ്പസ് മൂവീസ്. വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്നും പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സിനിമയുടെ സംവിധായകനായി നിശ്ചയിച്ചിരുന്ന ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും വിവാദമായത്.

വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. അണിയറ പ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. സിനിമ നിര്‍മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മനസിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Read Also : വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റം; പൃഥ്വിരാജിനും ആഷിഖ് അബുവിനുമെതിരെ വിമര്‍ശനവുമായി കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദീഖ്

നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇരുവരും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 2020 ജൂണ്‍ 22നാണ് വാരിയംകുന്നന്‍ പ്രഖ്യാപിക്കുന്നത്.

Story Highlight: combas movies statement variyamkunnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top