Advertisement

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപന നടത്തി; ഇരുപതുകാരന്‍ പൊലീസ് പിടിയില്‍

September 3, 2021
Google News 1 minute Read

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപന നടത്തിയ യുവാവ് പൊലിസ് പിടിയിൽ. പാലാ വള്ളിച്ചിറ സ്വദേശി ജെയ്മോനാണ് (20) പിടിയിലായത്. പ്രതി ഇരയായ വീട്ടമ്മയുടെ ചിത്രങ്ങൾ പകർത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാരി അറിയാതെയാണ് യുവാവ് ചിത്രങ്ങൾ എടുത്തത്.

Read Also : അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദത്തിലേക്ക്

പാലാ എസ്എച്ച്ഒ കെ പി ടോംസണിൻ്റെ നേതൃതിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വഴി ബന്ധം സ്ഥാപിക്കുകയും തുടർന്ന് ചാറ്റ് നടത്തി ഇരയായ സ്ത്രിയുടെ മോർഫ് ചെയത ചിത്രങ്ങൾ നൽകി പണം സാമ്പാദിക്കുകയായിരുന്നു. ഇങ്ങനെ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചതായി പൊലീസ് വ്യക്തമാക്കി.

Story Highlight: morphed-pictures-of-housewife-sold-20-year-old-arrested-by-police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here