Advertisement

ഐഡ ചുഴലിക്കാറ്റ്; ന്യൂയോർക്കിൽ വൻ നാശനഷ്ടം; മരണം 46 ആയി

September 3, 2021
Google News 1 minute Read
Newyork Ida storm

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷം. ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഫെഡറൽ ഭരണകൂടം ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടാക്കിയ ഒരു കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചിരുന്നു. എന്നാൽ മുൻകരുതലുകൾ എടുത്തതിനെ തുടർന്ന് ദുരന്തത്തിൽ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

നാലാം കാറ്റ​ഗറി ചുഴലിക്കാറ്റാണ് ഐഡ ചുഴലിക്കാറ്റ്. ഐഡ മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിർദ്ദേശം നൽകിയതിനെ തുടർന്ന് നഗരത്തിൽ നിന്നും ആളുകൾ കൂട്ടമായി പലായനം ചെയ്തിരുന്നു.

Story Highlight: Newyork Ida storm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here