Advertisement

കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പിച്ചതിൽ ലീഗ് പ്രതികരണം; ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് പിഎംഎ സലാം

September 3, 2021
Google News 1 minute Read

കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങളാവാം ഇഡിക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നത്.

കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇഡിക്ക് മുൻപിൽ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്താവന മുസ്ലീം ലീഗ് മുൻപ് ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ദേശീയ നേതാവിൻ്റെ പ്രസ്താവന വളരെ ​ഗൗരവത്തോടെ കാണണമെന്നും സലാം ആവശ്യപ്പെട്ടു.

Read Also : എംഎസ്എഫ് നേതാക്കൾ അധിക്ഷേപിച്ചെന്ന പരാതി; ‘ഹരിത’ നേതാക്കളോട് ഹാജരാകാൻ നിർദേശിച്ച് വനിതാ കമ്മിഷൻ

സെപ്റ്റംബർ എട്ടിന് കോഴിക്കോട് വച്ച് മുസ്ലീംലീഗിൻ്റെ നേതൃയോഗം ചേരും. ഈ യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുമെന്നും സലാം അറിയിച്ചു. അതേസമയം എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളോട് ഹിയറിംഗിന് ഹാജരാവാൻ വനിത കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. മലപ്പുറത്ത് ഹാജരാവാൻ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.

Story Highlight: pk-kunhalikutty-will-appear-before-ed-says-pma-salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here