സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍ പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. ഇന്നലെയാണ് വിജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ സുനീഷയും വീജിഷും തമ്മില്‍ പ്രണയ വിവാഹിതരാകുന്നത്. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനീഷയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനീഷ തൂങ്ങി മരിച്ചത്.
തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
Story Highlight: suneesh husband arrested
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!