ജീവനക്കാരിയെ പീഡിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പഞ്ചായത് സെക്രട്ടറിക്ക് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്‌തത് പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറി സുനിൽ വി അബ്ബാസിനെ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ കമ്മീഷനിൽ ഉൾപ്പെടെ ജീവനക്കാരി പരാതി നൽകിയിരുന്നു.
Read Also : കൊവിഡ് വ്യാപനം ; ജാഗ്രത തുടരണം, സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ല : മുഖ്യമന്ത്രി
സെക്രട്ടറി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കിയത്. ജോലി സ്ഥലത്ത് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.
Story Highlight: the-panchayat-secretary-who-harassed-the-employee-has-been-suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here