Advertisement

റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു വീണു; 18കാരിയായ ബോക്സർക്ക് ദാരുണാന്ത്യം

September 4, 2021
2 minutes Read
boxer Janet Zapata died

ബോക്സിംഗ് റിങ്ങിൽ വച്ച് തലയ്ക്ക് അടിയേറ്റ ബോക്സർക്ക് ദാരുണാന്ത്യം. പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റു വീണ കനേഡിയൻ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് 18കാരിയായ ബോക്സർ അടിയേറ്റു വീണത്. തുടർന്ന് ആശുപത്രിയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. (boxer Janet Zapata died)

മത്സരത്തിൻ്റെ നാലാം റൗണ്ടിലാണ് കാനഡയുടെ 31കാരിയായ താരം മേരി പിയർ ഹുലെയുടെ ഇടിയേറ്റ് സപാറ്റ നിലത്തുവീണത്. ഇതോടെ പിയർ നോക്കൗട്ട് ജയം നേടി. അപ്പോഴും സപാറ്റ എഴുന്നേൽക്കാനാവാതെ റിങ്ങിൽ കിടക്കുകയായിരുന്നു. തുടർന്ന് വൈദ്യ സംഘമെത്തി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിനേറ്റ ക്ഷതം മൂലം സപാറ്റ കോമയിലാണെന്നാണ് ആദ്യം അധികൃതർ അറിയിച്ചത്. തുടർന്ന് ഇന്നലെ യുവതാരം മരണപ്പെട്ടു എന്നറിയിക്കുകയായിരുന്നു.

സപാറ്റയുടെ മരണത്തിനു പിന്നാലെ പ്രൊഫഷണൽ ബോക്സിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു. തലയിൽ സുരക്ഷാകവചം വെക്കാതെയാണ് താരങ്ങൾ പ്രൊഫഷണൽ ബോക്സിംഗിൽ മത്സരിക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വിമർശനം ഉയരുന്നുണ്ട്.

Story Highlight: boxer Janet Zapata died hit head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top