കോൺഗ്രസിലെ പ്രശ്നങ്ങൾ സ്വാഭാവികം, ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും; മുഖ്യമന്ത്രി

കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ പ്രശ്നങ്ങൾ കോൺഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കെ വി ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്നും മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : യു ഡി എഫ് കൂടുതൽ ശക്തമാകണമെന്ന് ആർ എസ് പി
കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മിനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കോൺഗ്രസിൽ നിന്നാൽ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Read Also : തെളിവ് നൽകാമെന്ന് സന്നദ്ധത അറിയിച്ചിട്ടല്ല ഇ ഡി സമൻസ്‍ അയച്ചതെന്ന് കെ ടി ജലീൽ
Story Highlight: CM Pinarayi Vijayan about Congress party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here