Advertisement

പൊലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല; ആനി രാജയുടെ വിമർശനത്തെ പരസ്യമായി തള്ളി കാനം രാജേന്ദ്രൻ

September 4, 2021
Google News 1 minute Read

സംസ്ഥാനത്തെ പൊലീസിൽ ആർഎസ്എസ് സംഘമുണ്ടെന്ന ആനി രാജയുടെ വിമർശനത്തെ തള്ളി കാനം രാജേന്ദ്രൻ. പൊലീസിനെ കുറിച്ച് കേരളത്തിലെ മുതിർന്ന സിപിഐ നേതാക്കൾക്ക് പോലും പരാതിയില്ല. സിപിഐയുടെ ദേശിയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ തുടങ്ങാനിരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ആനി രാജയുടെ വിമർശനം യോഗത്തിൽ ചർച്ചയായേക്കും.ആനി രാജക്കെത്തിരെ നടപടി ആവശ്യപ്പെട്ടേക്കും.

അതേസമയം കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു.

Read Also : രാജ്യത്ത് 42,618 പേര്‍ക്ക് കൊവിഡ്; 330 മരണം

ആനിരാജയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. വിഷയത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ സുനീഷ എന്ന യുവതി ആത്മഹത്യ ചെയ്യുകയും സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷ നേടാന്‍ കൊല്ലത്തെ വീട്ടമ്മയും പ്രായപൂര്‍ത്തിയായ മകളും മകനും ട്രെയിനില്‍ കയറി പുലര്‍ച്ചെ വരെ യാത്ര ചെയ്‌തതുമായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പൊലീസിനെതിരെ ആനി രാജയുടെ രൂക്ഷ വിമര്‍ശനം.

മുഖ്യമന്ത്രി പ്രശ്‌നം ഗൗരവമായെടുക്കണമെന്നാവശ്യപ്പെട്ട അവര്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുന്നു.പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആനിരാജ പ്രതികരിച്ചത്. അവരുടെ പ്രതികരണം ഗൗരവതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlight: cpi-kanam rajendran-against-annie-raja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here