അശ്വിനെ പുറത്തിരുത്തിയത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട്; കോലിക്കെതിരെ ഇംഗ്ലണ്ട് മുൻ താരം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പുറത്തിരുത്തിയത് കോലിയുടെ വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ താരം നിക്ക് കോംപ്ടൺ. തൻ്റെ ട്വിറ്റർ ഹാൻഡിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റനെതിരെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലീഷ് താരം രംഗത്തെത്തിയത്. ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒരു കളിയിൽ പോലും അശ്വിനെ ഉൾപ്പെടുത്താതിരുന്നത് നേരത്തെ തന്നെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. (english player virat kohli)
അതേസമയം, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 290 റൺസിൽ നിന്ന് ഇനിയും 56 റൺസ് അകലെയാണ് ഇന്ത്യ. ലോകേഷ് രാഹുൽ (22), രോഹിത് ശർമ്മ (20) എന്നിവർ ക്രീസിൽ തുടരുകയാണ്.
Read Also : രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട് സ്കോറിൽ നിന്ന് 56 റൺസ് അകലെ
ഇംഗ്ലണ്ട് ഇന്നിംഗ്സിനെക്കാൾ 99 റൺസ് പിന്നിൽ നിന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. ഇംഗ്ലണ്ട് നന്നായി പന്തെറിഞ്ഞെങ്കിലും രോഹിതും രാഹുലും ശ്രദ്ധയോടെ ബാറ്റ് ചെയ്ത് രണ്ടാം ദിനം പൂർത്തിയാക്കുകയായിരുന്നു. മൂന്ന് ദിവസം കൂടി അവശേഷിക്കെ മത്സരത്തിൽ ഫലമുണ്ടാവുമെന്ന് ഉറപ്പാണ്.
81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1).
Story Highlight: former english player against virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here