സാധാരണക്കാരനായി സർക്കാർ ഡിസ്‌പെൻസറിയിൽ ചികിത്സ തേടി കേന്ദ്ര ആരോഗ്യമന്ത്രി

സർക്കാർ ഡിസ്‌പെൻസറിയുടെ കാര്യക്ഷമതയും ഡോക്ടർമാരുടെ പെരുമാറ്റവും പരിശോധിക്കാൻ നേരിട്ടിറങ്ങി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വന്നത് മന്ത്രിയാണെന്ന് അറിയാതെ വിവരങ്ങൾ തിരക്കി ഡോക്ടർമാർ മരുന്ന് കുറിച്ച് നൽകുകയും ചെയ്തു. ഡൽഹിയിലെ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്‌കീം ഡിസ്‌പെൻസറിയിലായിരുന്നു മന്ത്രിയുടെ മിന്നൽസന്ദർശനം.
മാസ്‌ക് ധരിച്ച് അംഗരക്ഷകരോ ഉദ്യോഗസ്ഥരോ ഇല്ലാതെയാണ് മന്ത്രി ഡിസ്‌പെൻസറിയിൽ എത്തിയത്. അതുകൊണ്ടു തന്നെ ഡോക്ടർമാർക്കും അദ്ദേഹത്തെ മനസിലായില്ല. ഡ്യൂട്ടി ഡോക്ടറായിരുന്ന അരവിന്ദ് കുമാർ മന്ത്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു. രോഗവുമായി ബന്ധപ്പെട്ട സംശങ്ങളും വിവരങ്ങളും തിരക്കി. ശേഷം മരുന്നും കുറിച്ചു നൽകി. മന്ത്രി ചോദിച്ച ചോദ്യങ്ങൾക്കും ഡോക്ടർ കൃത്യമായ മറുപടി നൽകി.
Read Also : രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ
സർക്കാർ ഡിസ്‌പെൻസറികളിലെ ഡോക്ടർമാരുടെ സമീപനവും പ്രവർത്തന രീതിയും പരിശോധിക്കാനായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയുടെ പ്രവർത്തനവും ഡോക്ടർമാരുടെ ഇടപെടലും തൃപ്തികരമാണെന്ന് മന്ത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Read Also : ഞായാറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും; മുഖ്യമന്ത്രി
Story Highlight: Health Minister Mansukh Mandaviya visits dispensary concealing his identity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here