ആനി രാജ വിമര്‍ശിച്ചത് ആര്‍എസ്എസിനെയാണെങ്കിലും കൊണ്ടത് പിണറായിക്കെന്ന് കെ സുരേന്ദ്രന്‍

സിപിഐ ദേശീയ നേതാവ് ആനി രാജ വിമര്‍ശിച്ചത് ആര്‍എസ്എസിനെയാണെങ്കിലും കൊണ്ടത് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള പൊലീസിന്റെ ഗുണ്ടകള്‍ സിപിഐഎമ്മിന്റെ ആശ്രിതരാണ്. പാവങ്ങള്‍ക്കെതിരെ അന്യായമായി കേസുകള്‍ ഫയല്‍ ചെയ്യുകയാണ് പൊലീസെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
‘പൊലീസിന്റെ അഴിഞ്ഞാട്ടത്തിന് കാരണം കേരള പൊലീസിനെ കയറൂരി വിട്ട മുഖ്യമന്ത്രിയുടെ സമീപനം മൂലമാണ്. ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ രാഷട്രീയത്തിന് അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയമാണ് കേരളത്തിലേത്. ഈ രാഷ്ട്രീയമാണ് കേരളത്തില്‍ തീവ്രവാദം വളരാന്‍ കാരണം. ഭീകരവാദ സംഘടനകളെ പാലും തേനും കൊടുത്ത് സര്‍ക്കാര്‍ വളര്‍ത്തുകയാണ്’. ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
Read Also : പൊലീസിനെതിരെ ഡിവൈഎഫ്‌ഐ; ബിജെപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി
കേരളത്തിലെ കൊവിഡ് കണക്ക് രൂക്ഷമായതിന് പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Story Highlight: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here