Advertisement

കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

September 4, 2021
Google News 1 minute Read
kalari gurukkal arrested

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി. കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കോടതി റിമാന്‍ഡ് ചെയ്തു.

Story Highlight: kalari gurukkal arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here