തെളിവ് നൽകാമെന്ന് സന്നദ്ധത അറിയിച്ചിട്ടല്ല ഇ ഡി സമൻസ്‍ അയച്ചതെന്ന് കെ ടി ജലീൽ

തെളിവ് നൽകാമെന്ന് സന്നദ്ധത അറിയിച്ചിട്ടല്ല ഇ ഡി സമൻസ്‍ അയച്ചതെന്ന് കെ ടി ജലീൽ. തെളിവ് നൽകാമെന്ന് ഇ ഡി യോടോ ദൂതൻ മുഖേനയോ പറഞ്ഞിട്ടില്ല. താൻ ഇ ഡി ഓഫീസിലെത്തിയത് നോട്ടീസ് ലഭിച്ചതിനാലാണെന്ന് കെ ടി ജലീൽ അറിയിച്ചു.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകുന്നതിനു പി.കെ.കുഞ്ഞാലിക്കുട്ടി സാവകാശം തേടിയിരുന്നു . വെള്ളിയാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നത്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.
Read Also : അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്ന് ആർഎസ്പി
ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങൾ മൂലമാവാം ഇഡിക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നത്. കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇഡിക്ക് മുൻപിൽ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. സെപ്തംബർ എട്ടിന് കോഴിക്കോട് വച്ച് മുസ്ലീംലീഗിൻ്റെ നേതൃയോഗം ചേരും. ഈ യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുമെന്നും സലാം അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here