Advertisement

അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്ന് ആർഎസ്പി

September 4, 2021
Google News 1 minute Read

അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ആര്‍എസ്പി യുഡിഎഫിൽ തുടരും.യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയേ ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വത്തിലെ പൊതുവികാരം. തിങ്കളാഴ്ച രാവിലത്തെ ഉഭയകക്ഷി ചർച്ചയിലും തുടര്‍ന്നുള്ള മുന്നണിയോഗത്തിലും പങ്കെടുക്കാന്‍ ആർഎസ് പിയിൽ ധാരണ. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അതൃപ്തി ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും.

നിരന്തരം കോണ്‍ഗ്രസില്‍ ഉണ്ടാവുന്ന പരസ്യപോരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നേരിട്ട തിരിച്ചടിയിലും ആര്‍സ്പി നേതൃത്വം അസ്വസ്ഥരാണ്. നിയമസഭയില്‍ കൂടി കനത്ത തോല്‍വി നേരിടുകയും ഭിന്നതകള്‍ പരസ്യമാവുകയും ചെയ്തതോടെ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് ശേഷവും കോണ്‍ഗ്രസില്‍ സമാന സാഹചര്യം തന്നെയാണെന്നതും ആര്‍എസ്പിയെ അസ്വസ്ഥരാക്കി.

Read Also : ചർച്ചയ്ക്ക് തയ്യാർ; ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ കെ സുധാകരൻ

ചവറയിലെ തോല്‍വിയില്‍ ഉള്‍പ്പെടെ ആര്‍എസിപി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണ്. പിന്നാലെ യുഡിഎഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാനെ അനുനയ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതാണ് ആര്‍ എസ് പിയുടെ നിലപാട് മാറ്റത്തിന്റെ ഒരു കാരണം. അതിനിടയില്‍ ആര്‍എസ്പി നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.

കോണ്‍ഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കും. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആര്‍ എസ് പിയുട കാഴ്ചപ്പാട്. ഇപ്പോൾ മുന്നണി മാറ്റത്തിനു അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. കോൺഗ്രസ് ചർച്ചയ്ക്ക് തയാറായതും പാർട്ടി പരിഗണിക്കുന്നുണ്ട്‌.

Story Highlight: rsp-to-continue-in-udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here