ചർച്ചയ്ക്ക് തയ്യാർ; ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് കെ സുധാകരൻ

ചർച്ചയ്ക്ക് തയ്യാറെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് കെ സുധാകരൻ. അഭിപ്രായ പ്രകടനം കോൺഗ്രസ്സിനെ ദുർബലമാക്കരുത്. നേതാക്കളുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറെന്ന് കെ സുധാകരൻ അറിയിച്ചു. പരിഹരിക്കാത്ത പ്രശ്‌നങ്ങളില്ല പരസ്യ പ്രസ്‌താവനകൾ അവസാനിക്കാനും അദ്ദേഹം പറഞ്ഞു.
പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാര്‍ട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു സുധാകരന്‍.
Read Also : കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുക ലക്ഷ്യം: കെ.പി.സി.സി. പ്രസിഡന്റ്
പാര്‍ട്ടിയെ വളര്‍ത്താനാവണം വിയര്‍പ്പൊഴുക്കേണ്ടതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്റെ മുന്നറിയിപ്പ്.
അതേസമയം ചർച്ചകൾക്കായി ആരെങ്കിലും മുൻകൈ എടുത്താൽ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നത്.
Story Highlight: K Sudhakaran likes to meet ommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here