പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 22 മുതല്‍ 27 വരെയാണ് നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
പ്രസിഡന്റായി ജോ ബൈഡന് അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാന് വിഷയം പുകയുന്നതിനിടെ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനോട് എന്ത് നിലപാടെന്ന കാര്യത്തില്‍ ഇന്ത്യയുടെ മൗനം തുടരുകയാണ്. താലിബാനുമായി ഇന്ത്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നത തലത്തിലെ ധാരണ.
Story Highlight: modi will meet joe biden
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!