നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തന്‍കുരിശ് ജയ് മോന്‍ (36) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്.
കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് ഏറെ ദൂരത്തെത്തിയ ഇദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
Read Also : ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (09-06-2021)
വലിയ കാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തില്‍നിന്ന് ഇദ്ദേഹത്തെ കരയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ ആളെ കണ്ടെത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
Story Highlight: nelliyampathi-waterfalls-accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here