നിപ പൊസീറ്റിവ് രോഗികൾക്ക് എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് ; പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികൾക്ക് എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് നടത്തും. കോഴിക്കോട് നിപ ബാധിതനായ കുട്ടിമരിക്കുകയും സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്.
രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയിൽ ആർട്ടിപിസിആർ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താൽ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കൽ ബോർഡും തീരുമാനിച്ചാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം. ആദ്യഫലം നെഗറ്റീവ് ആയാൽ 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണങ്ങൾ ഇല്ലെങ്കിൽ പിന്നീട് 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
Read Also : പ്രതിരോധ പ്രവര്‍ത്തനം അതീവ ജാഗ്രതയോടെ; ആരോഗ്യമന്ത്രി ട്വന്റിഫോറിനോട്
ലക്ഷണങ്ങൾ ഉള്ളവർക്ക് തുടർ പരിശോധനകൾ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ പിന്നീട് 3 ദിവസം നിരീക്ഷണത്തിൽ കഴിയണം. തുടർന്നും ലക്ഷണമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ഫലം പൊസിറ്റിവ് അല്ലാത്ത, ലക്ഷണം ഉള്ളവർക്ക് മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താൻ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളിൽ ശുപാർശ ചെയ്യുന്നു.
Read Also : പൊലീസിനെതിരായ ആര്‍.എസ്.എസ് ഗ്യാങ് പരാമർശം; നിലപാടിൽ ഉറച്ച് ആനി രാജ
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here