Advertisement

ഒന്നാമതും രണ്ടാമതും മൂന്നാമതും പാർട്ടിയാകണം; ഉമ്മൻ ചാണ്ടിയെ തിരുത്തി പി ജെ കുര്യൻ

September 5, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉമ്മൻ ചാണ്ടിയെ തിരുത്തി കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. പാർട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് സ്വാഗതാർഹം. എന്നാൽ ഒന്നാമതും രണ്ടാമതും മൂന്നാമതും പാർട്ടിയാണെന്ന് പറയുവാൻ കഴിയണം. കോൺഗ്രസിൽ വന്ന നേതൃമാറ്റം ഗൂപ്പ് നേതാക്കളും ഉൾക്കൊള്ളണമെന്ന് പി ജെ കുര്യൻ ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുക എന്ന പാരമ്പര്യം ആരും മറക്കാൻ പാടില്ല. പാർട്ടിയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പി ജെ കുര്യൻ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശന്‍ ശ്രീ.ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന്‍ പ്രതീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

എന്നാല്‍ കോൺഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാന്‍ പാടില്ല.
അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന്‍ എല്ലാവരും മനസ്സിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യം.

Read Also : ഉമ്മൻചാണ്ടി -വി.ഡി സതീശൻ കൂടിക്കാഴ്ച; കോൺഗ്രസിൽ സമവായ നീക്കത്തിന്റെ സൂചനകൾ

ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് പാര്‍ട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.

Read Also : കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സ്വാഭാവികം, ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും; മുഖ്യമന്ത്രി

Story Highlight: P J kurien facebook about Oommen chandy

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement