Advertisement

കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സ്വാഭാവികം, ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും; മുഖ്യമന്ത്രി

September 4, 2021
2 minutes Read
pinarayi vijayan
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോൺ​ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും പ്രശ്നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന് ഉള്ളിലുള്ളവ‍‍ർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അം​ഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺ​ഗ്രസിന്റെ പ്രശ്നങ്ങൾ കോൺ​ഗ്രസ് തന്നെ പരിഹരിക്കേണ്ടതാണ്. കോൺ​ഗ്രസിന്റെ മുതി‍ർന്ന നേതാവായിരുന്ന കെ വി ​ഗോപിനാഥ് പറഞ്ഞത് കേട്ടതാണല്ലോ എന്നും മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : യു ഡി എഫ് കൂടുതൽ ശക്തമാകണമെന്ന് ആർ എസ് പി

കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മിനൊപ്പം പ്രവ‍ർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കോൺ​ഗ്രസിൽ നിന്നാൽ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാ​ഗമായി പ്രവ‍ർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസിലാക്കിയെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also : തെളിവ് നൽകാമെന്ന് സന്നദ്ധത അറിയിച്ചിട്ടല്ല ഇ ഡി സമൻസ്‍ അയച്ചതെന്ന് കെ ടി ജലീൽ

Story Highlight: CM Pinarayi Vijayan about Congress party

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement