യു ഡി എഫ് കൂടുതൽ ശക്തമാകണമെന്ന് ആർ എസ് പി

തമ്മിലടി അവസാനിപ്പിച്ച് യു ഡി എഫ് ശക്തമാകണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ആർ എസ് പി യു ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ ശക്തമാകണമെന്നും എ എ അസീസ് പറഞ്ഞു.
കോൺഗ്രസിലെ തർക്കങ്ങൾ അവമതിപ്പ് ഉണ്ടാക്കിയെന്ന് ഷിബു ബേബി ജോണും അഭിപ്രായപ്പെട്ടു.ഇതിനിടെ ഉഭയകക്ഷി ചർച്ചകൾക്ക് തയാറായത് തങ്ങളുടെ ആവശ്യം ഗൗരവമായി കണ്ടതിനാലാണെന്ന് എൻ കെ പ്രേമചന്ദ്രനും വ്യക്തമാക്കി.
അതേസമയം നിരന്തരം കോണ്‍ഗ്രസില്‍ ഉണ്ടാവുന്ന പരസ്യപോരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നേരിട്ട തിരിച്ചടിയിലും ആര്‍സ്പി നേതൃത്വം അസ്വസ്ഥരാണ്. നിയമസഭയില്‍ കൂടി കനത്ത തോല്‍വി നേരിടുകയും ഭിന്നതകള്‍ പരസ്യമാവുകയും ചെയ്തതോടെ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് ശേഷവും കോണ്‍ഗ്രസില്‍ സമാന സാഹചര്യം തന്നെയാണെന്നതും ആര്‍എസ്പിയെ അസ്വസ്ഥരാക്കി.
Read Also : തെളിവ് നൽകാമെന്ന് സന്നദ്ധത അറിയിച്ചിട്ടല്ല ഇ ഡി സമൻസ്‍ അയച്ചതെന്ന് കെ ടി ജലീൽ
കോണ്‍ഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കും. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാണമെന്നാണ് ആര്‍ എസ് പിയുട കാഴ്ചപ്പാട്. ഇപ്പോൾ മുന്നണി മാറ്റത്തിനു അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
Read Also : അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്ന് ആർഎസ്പി
Story Highlight: rsp will not leave the udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here