നിപ രോഗ ലക്ഷണമുള്ളവരിലെ സാമ്പിളുകൾ പരിശോധിക്കും; മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണമെന്ന് ആരോഗ്യമന്ത്രി

നിപ രോഗ ലക്ഷണമുള്ളവരിലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യമന്ത്രി. ഹൈ റിസ്‌ക് കോൺടാക്‌ട് പട്ടികയിലുള്ള മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്.അമ്മയെ മെഡിക്കൽ കോളജിലേക്ക് മാറ്റും.അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാനും നിർദേശം നൽകി.ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.
Read Also : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി
മെഡിക്കൽ കോളജിലെ ഐ സി യു ബെഡുകളുടെ അപര്യാപ്തത പരിഹരിക്കുമെന്നും മന്ത്രി. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിമാരുടെ യോഗം ചേര്‍ന്നു. ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പൂനെയിലേക്ക് പരിശോധനക്ക് അയച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാളെ വൈകീട്ട് അവലോകന യോഗം ചേരും. നിപ വിവരങ്ങള്‍ക്കായി ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.
അതേസമയം കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചു,28 ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞി മാവിലെ ഡോ. മുഹമ്മദ്സ് ക്ലിനിക്കിൽ ഓട്ടോറിക്ഷയിൽ പോയി,30 ന് വീട്ടിൽ തന്നെ.ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയിൽ കാണിച്ചു. ഇ എം എസ് ആശുപത്രിയിൽ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലെത്തി. ഓഗസ്റ്റ് 31 ന് തന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്.
Story Highlight: the-mother-of-the-dead-child-also-has-nipa-symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here