കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എ വിജയരാഘവന്‍; കോണ്‍ഗ്രസില്‍ നടക്കുന്നത് ഗൃഹസന്ദര്‍ശനം മാത്രം

ഡിസിസി പട്ടികയെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെയും അനുനയശ്രമങ്ങളെയും കുറ്റപ്പെടുത്തി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനമെന്നായിരുന്നു സിപിഐഎം ആക്ടിങ് സെക്രട്ടറിയുടെ വിമര്‍ശനം.
പ്രതിപക്ഷത്തിന് പരസ്പരം ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഗൃഹസന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. പുതിയ നേതാവ് പഴയ നേതാവിനെ കെട്ടിപ്പിടിക്കുന്നു.ഇതാണോ ജനങ്ങള്‍ക്കുവേണ്ടിയുള്ള സേവനമെന്നും വിജയരാഘവന്‍ പരിഹസിച്ചു.
ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവരുടെ വസതികളിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം ആക്ടിങ് സെക്രട്ടറിയുടെ പരിഹാസം.
Read Also : പരസ്യകലഹങ്ങള്‍ക്കിടെ തിരുവനന്തപുരത്ത് ഇന്ന് യുഡിഎഫ് നേതൃയോഗം; ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും ഇന്ന്
അതേസമയം കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസിലെ പരസ്യ ഏറ്റുമുട്ടലിലിലെ ആശങ്ക ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ഉന്നയിച്ചേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആര്‍എസ്പിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.
മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്താണ് യോഗം.
Story Highlight: a vijayaraghavan against congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here