കണ്ണൂര്‍ പയ്യാമ്പലത്ത് നായയുടെ ജഡം കത്തിച്ച നിലയില്‍

കണ്ണൂര്‍ പയ്യാമ്പലത്ത് നായയുടെ ജഡം കത്തിച്ച നിലയില്‍ കണ്ടെത്തി. പയ്യാമ്പലം കെ.ജി മാരാര്‍ സ്മൃതി കുടീരത്തിനു സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കോര്‍പ്പര്‍ഷന്റെ അനാസ്ഥയാണ് സംഭവത്തിന്പിന്നിലെന്നു ബിജെപി ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു.
അതിനിടെ എറണാകുളം മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ തീകൊളുത്തി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
ഒരു വീടിന് മുന്നില്‍ പ്രസവിച്ച് കിടക്കുകയായിരുന്നു തള്ളപ്പട്ടി. ഇവിടെവച്ചാണ് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. രണ്ട് സ്ത്രീകളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് വിവരം. തീപന്തം കൊളുത്തി നായ്ക്കളുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. ദയ എന്ന സംഘടനയാണ് തള്ളപ്പട്ടിയെ രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടിയുടെ നില ഗുരുതരമാണ്. ചികിത്സ നല്‍കിയ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
Story Highlight: dog burned dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here