Advertisement

ഭീമ കൊറേഗാവ് കേസ്; കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം നീട്ടി

September 6, 2021
Google News 1 minute Read
varavararao bail extended

ഭീമ കൊറേഗാവ് കേസില്‍ തെലുങ്ക് കവി വരവരറാവുവിന്റെ ഇടക്കാല ജാമ്യം ഈ മാസം 25 വരെ നീട്ടി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചാണ് വരവരറാവുവിന്റെ ആവശ്യം പരിഗണിച്ചത്.

ജാമ്യം നീട്ടുന്നതിനെ എതിര്‍ത്ത് എന്‍.ഐ.എ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജാമ്യ വിഷയത്തില്‍ ഈമാസം 24ന് ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.

വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരി 22നാണ് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ആറ് മാസത്തേക്കായിരുന്നു ജാമ്യം. 2017 ഡിസംബര്‍ 31ന് പുനെയില്‍ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്ന ആരോപണമാണ് വരവരറാവു നേരിടുന്നത്.

Story Highlight: varavararao bail extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here