Advertisement

രഹാനെയുടെ ഫോമിനെപ്പറ്റി ആശങ്കയില്ല; ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

September 6, 2021
Google News 2 minutes Read
vikram rathour ajinya rahane

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ഫോമിനെപ്പറ്റി ഫോമിനെപ്പറ്റി ആശങ്കയില്ലെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. നീണ്ട കാലത്തേക്ക് ക്രിക്കറ്റ് കളിക്കുമ്പോൾ ഫോമൗട്ടാവുക സാധാരണയാണെന്നും ആ സമയത്ത് അവരെ പിന്തുണയ്ക്കുകയാണ് ഒരു ടീമെന്ന നിലയിൽ ചെയ്യേണ്ടതെന്നും റാത്തോർ പറഞ്ഞു. (vikram rathour ajinya rahane)

“ഈ സമയത്ത് രഹാനെയുടെ ഫോമിനെപ്പറ്റി ആശങ്കയില്ല. നീണ്ട കാലത്തേക്ക് ക്രിക്കറ്റ് കളിക്കുമ്പോൾ റൺസ് കണ്ടെത്താൻ കഴിയാത്ത ചില സമയങ്ങളുണ്ടാവും. ആ സമയത്ത് ഒരു ടീമെന്ന നിലയിൽ അയാളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. പൂജാരയുമായു ബന്ധപ്പെട്ട് അത് കണ്ടതാണ്. അവസരങ്ങൾ കിട്ടിയപ്പോൾ അദ്ദേഹം തിരികെവന്നു. പൂജാര നമുക്ക് വേണ്ടി ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. രഹാനെ ഫോമിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അദേഹത്തിന് സുപ്രധാന സ്ഥാനമുണ്ട്.”- റാത്തോർ പറഞ്ഞു.

Read Also : രഹാനെയ്ക്ക് പകരം വിഹാരിയ്ക്ക് അവസരം നൽകണം: വിവിഎസ് ലക്ഷ്മൺ

മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് പകരം അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് ഇന്ത്യയുടെ മുൻ താരം വിവിഎസ് ലക്ഷ്മൺ ആവശ്യപ്പെട്ടിരുന്നു. നാലാം ടെസ്റ്റിൽ 14, 0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്കോർ. പരമ്പരയിൽ 7 ഇന്നിംഗ്സുകളിൽ നിന്നായി 109 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. കഴിഞ്ഞ ടെസ്റ്റുകളിലും രഹാനെയെ മാറ്റി വിഹാരിക്കോ സൂര്യകുമാർ യാദവിനോ അവസരം നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

അതേസമയം, നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കേ 291 റൺസ് കൂടിയാണ് ഇംഗ്ലണ്ടിനു വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. ഹസീം ഹമീദ് (43), റോറി ബേൺസ് (31) എന്നിവരാണ് ക്രീസിൽ. ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചിൽ ഇംഗ്ലണ്ട് ഈ ലക്ഷ്യം അനായാസം മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 466 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റുവീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്.

Story Highlight: vikram rathour backs ajinya rahane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here