വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സ്; രോഗികളെ കൊണ്ടുപോകുന്നത് പരിതാപകരമായ അവസ്ഥയില്‍; 24 എക്സ്ക്ലൂസിവ്

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രോഗികളായ അന്തേവാസികളെ കൊണ്ടുപോകുന്നത് ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സില്‍. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. അതേസമയം പുതിയ ആംബുലന്‍സ് വാങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
ആകെ രണ്ട് ആംബുലന്‍സാണ് വിയ്യൂര്‍ ജയിലിലുള്ളത്. കൊവിഡ് പരിശോധനയ്ക്ക് അടക്കം ദിവസവും രണ്ടോ മൂന്നോ തവണ ജയിലിലെ രോഗികളെയും കൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് പോകേണ്ടതുണ്ട്. കൊവിഡും നിപയും അടക്കം രോഗങ്ങള്‍ സംസ്ഥാനത്ത് ആശങ്ക ഉണ്ടാക്കുമ്പോഴാണ് ചോര്‍ന്നൊലിക്കുന്ന ആംബുലന്‍സില്‍ ജയില്വാസികളെ കൊണ്ടുപോകുന്നത്.
Read Also : നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം
450 തടവുകാരാണ് നിലവില്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നത്. ഇതില്‍തന്നെ ആറോളം പേര് കിടപ്പുരോഗികളാണ്.
Story Highlight: viyyur central prison
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!