Advertisement

മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മപർവം പോസ്റ്റർ വൈറൽ

September 7, 2021
1 minute Read
bheeshmaparvam mammootty poster viral

അമൽ നീരദിൻ്റെ മമ്മൂട്ടിച്ചിത്രം ഭീഷ്മപർവം പോസ്റ്റർ വൈറൽ. മമ്മൂട്ടിയുടെ 70ആം ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗ്യാങ്സ്റ്റർ ഫിലിമായ ഭീഷ്മപർവം അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയാണ് നിർമ്മിക്കുക. (bheeshmaparvam mammootty poster viral)

നവാഗതനായ ദേവ്ദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിൻ്റെ ക്യാമറ. എഡിറ്റ് വിവേക് ഹർഷൻ. സുഷിൻ ശ്യാമാണ് സംഗീതം. മമ്മൂട്ടിക്കൊപ്പം തബു, സൗബി ഷാഹിർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുക.

മമ്മൂട്ടിയുടെ ജന്മദിനത്തിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള വിവിധ ആളുകളാണ് ആശംസകളറിയിച്ചത്. കമൽ ഹാസൻ, മോഹൻലാൽ, സുരേഷ് ഗോപി ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കൊപ്പം കമൽ, മേജർ രവി തുടങ്ങിയ സംവിധായകരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള ആളുകൾ മമ്മൂട്ടിയ്ക്ക് ആശംസകളറിയിച്ചു.

Story Highlight: bheeshmaparvam mammootty poster viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top