വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി കേരളം സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി

വാക്സിൻ ഇടവേള കുറച്ച ഹൈക്കോടതി നടപടിയോട് യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഹൈക്കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു . കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് നിർദേശിക്കുന്ന 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയത് .
ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാൽ താൽപര്യമുള്ളവർക്ക് രണ്ടാം ഡോസെടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചു. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കൊവിൻ പോർട്ടലിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
അതേസമയം രണ്ടാം ഡോസിന് 84 ദിവസം ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായ തെളിവുകളുടെയും വിദഗ്ധരുടെയും ശുപാർശ അനുസരിച്ചായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻഗണനാ വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ നൽകിയ ഇളവ് വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണെന്നും കോടതിയിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Read Also : സംസ്ഥാനത്ത് ആകെ വാക്സിനേഷൻ മൂന്ന് കോടി ഡോസ് കടന്നു; ദേശീയ ശരാശരിയെക്കാൾ കൂടുതൽ
Story Highlight: CM Pinarayi vijayn on High Court grants exemption from Covshield vaccine interval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here