എന്റെ ജീവിതത്തിൽ സ്‌ക്രീനിൽ ഉള്ളതിനേക്കാൾ ഹീറോയിക്ക് ആയ ഒരു മമ്മൂക്കയുണ്ട് ; ദീദി ദാമോദരൻ

ഏത് സിനിമ കാണുന്ന മലയാളിയെയും പോലെതന്നെ മമ്മൂട്ടി എന്നത് ഏറ്റവും ഇഷ്ട താരം തന്നെയണെന്ന് തിരക്കഥാകൃത്ത് ഡീഡി ദാമോദരൻ. മലയാള സിനിമയിലെ മുതിർന്ന തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മകളാണ് ദീദി. മമ്മൂട്ടി കുടുംബ ജീവിതത്തോട് പ്രാധാന്യം കല്പിക്കുന്ന ഫാമിലി പേഴ്‌സണെ കുറച്ചുകൂടി അടുത്ത് ഇടപഴകാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ ജീവിതത്തിൽ സ്‌ക്രീനിൽ ഉള്ളതിനേക്കാൾ ഹീറോയിക്ക് ആയ ഒരു മമ്മൂക്കയുണ്ടെന്നും ദീദി 24 നോട് പറഞ്ഞു.
Read Also : ‘പകരം വെക്കാൻ ആവാത്ത, നന്മയുള്ള മനുഷ്യസ്നേഹിയാണ് മമ്മൂക്ക’; പിറന്നാൾ ആശംസകളുമായി ഹൈബി ഈഡൻ എംപി
സിനിമയെ പറ്റി എപ്പോഴും പറയുമ്പോൾ സിനിമയ്ക്ക് ഇന്നലെകളില്ല, ഇന്നേ ഉള്ളു, ‘അഹിംസ’ എന്ന ചിത്രത്തിലാണ് (ടി. ദാമോദരൻ)അച്ഛന്റെ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങുന്നത്.സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.അന്നുതൊട്ട് ഇന്ന് വരെയും ഞങ്ങളുടെ കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ഒരു വല്യേട്ടൻ എന്ന നിലയിലാണ് മമ്മൂക്ക ഇപ്പോഴും ഞങ്ങളുടെ കുടംബത്തിന്.
ജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും താങ്ങായും തണലായും അദ്ദേഹം കൂടെ തന്നെ നിന്നു. തിരക്കുള്ള നടനായിട്ട് തോന്നിയിട്ടില്ല കാരണം അത്രയ്ക്ക് അടുപ്പമാണ് കുടുംബവുമായിട്ടും നേരിട്ടും. എല്ലാ ആയുരാരോഗ്യത്തോടെയും സൗഖ്യത്തോടെയും സിനിമയിലും ജീവിതത്തിലും ഇനിയും മുന്നേറാൻ സാധിക്കട്ടെയെന്ന് ആശംസിച്ച് ദീദി ദാമോദരൻ.
Story Highlight: Deedi damodharan- wish Mammotty -birthday –
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!