എപ്പോഴും ചെറുപ്പമായി നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത് ദൈവാനുഗ്രം; മമ്മൂട്ടിക്ക് ആശംസകളുമായി സംവിധായകൻ കമൽ

മമ്മൂട്ടി എന്ന നടന് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി സംവിധായകൻ കമൽ 24 നോട് സിനിമ ഓർമ്മകൾ പങ്കുവെച്ചു. എന്നും സരസമായിട്ട് സംസാരിക്കുന്നയാളായിരുന്നു മമ്മൂക്ക. ഞാൻ സഹ സംവിധായകനായി ജോലി നോക്കിയിരുന്നപ്പോൾ ഒരുപാട് മമ്മൂട്ടി സിനിമകിളിൽ ഞാൻ അസ്സോസിയേറ്റ് ആയി ജോലി നോക്കിയിട്ടുണ്ട്. അന്നത്തെ സമയത്ത് ഒരു വർഷം 30 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിക്കുന്ന കാലമാണ്.
ഇന്നത്തെ കാലത്ത് അത് സങ്കൽപിക്കാൻ പോലും പറ്റില്ല. മിക്കവാറും സിനിമകൾ കേരളത്തിലായിരിക്കും ഷൂട്ടിംഗ് ഡബ്ബിങ് മദ്രാസിലും.ഇടവേളകളില്ലാതെ അഭിനയവും അതിന്റെ പ്രോസസ്സിങ്ങിലും ആയിരിക്കും എപ്പോഴും. ചുരുക്കിപ്പറഞ്ഞാൽ പറന്ന് നടന്ന് സിനിമകളിൽ അഭിനയിച്ച് നടക്കുന്ന കാലമാണ് അതെന്നും പിറന്നാൾ ആശംസകളുമായി ബന്ധപ്പെട്ട് കമൽ ഓർമ്മകൾ പങ്കുവെച്ചു.
Read Also : ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല വിദ്യാഭ്യാസം; അവസരവുമായി E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്
മമ്മൂട്ടിക്ക് 70 വയസ്സായി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ഞങ്ങളുടെ നാൽപത് വർഷത്തെ ബന്ധം അത് ഇപ്പോഴും തുടരുന്നു. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു ഇപ്പോൾ വയസ്സായി പക്ഷെ മമ്മൂട്ടിക്ക് വയസാകുന്നില്ല എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വലിയ കഴിവും ഒപ്പം ചെറുപ്പമായും നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിനെ ദൈവാനുഗ്രം എന്ന് തന്നെ പറയാം അദ്ദേഹത്തിന്റെ 70 ആം പിറന്നാളിന് എല്ലാവിധ ആശംസകളും നേരുകയാണ് സംവിധാകൻ കമൽ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here