ഡൽഹി കലാപത്തിൽ കൃത്യമായ അന്വേഷണം നടത്തണം; പൊലീസിനോട് കോടതി

2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡൽഹി പൊലീസിനെ ശകാരിച്ച് കോടതി. കേസന്വേഷണത്തിൽ പൊലീസിൻ്റേത് നിരുത്തരവാദപരമായ സമീപനമായിരുന്നു എന്ന് കോടതി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തണമെന്ന് പൊലീസ് കമ്മീഷണറിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. (Proper Probe Delhi Riots)
ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൺ കുമാറാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. കലാപത്തിൽ അറസ്റ്റ് ചെയ്ത ദിനേഷ് യാദവ് എന്നയാളുടെ അനുബന്ധ കുറ്റപത്രം സമർപിക്കാൻ കോടതി മൂന്നാഴ്ച സമയം നൽകുകയും ചെയ്തു. കുറ്റം ആരോപിക്കപ്പെട്ടയാൾ ഒരു വർഷത്തോളമായി ജയിലിൽ സുഖവാസത്തിലാണെന്നും അന്വേഷണം ശരിയായ രീതിയിൽ നടത്താത്തതുകൊണ്ട് കേസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Story Highlight: Ensure Proper Probe Into Delhi Riots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here