2011ൽ ജനങ്ങൾ കോൺഗ്രസിന് മഞ്ഞ കാർഡ് നൽകിയിരുന്നു; ഗ്രൂപ്പ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി

കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. പദവികൾ വീതം വെച്ചപ്പോൾ കോൺഗ്രസ് എന്താണെന്ന് അറിയാത്തവർ പോലും നേതൃത്വത്തിൽ തലപ്പത്ത് വന്നു. ഗ്രൂപ്പിന്റെ പേരിൽ പദവികൾ നൽകുന്നത് ഇനി അനുവദിക്കില്ല. ഗ്രൂപ്പ് വീതം വയ്ക്കലിൽ കാര്യങ്ങൾ എത്തിയതോടെ പാർട്ടി പരാജയത്തിലേക്ക് നീങ്ങി എന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
2011ൽ ജനങ്ങൾ മഞ്ഞ കാർഡ് നൽകിയിരുന്നെന്ന് കെ മുരളീധരൻ എം പി. ജംബോ കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് വന്നവർക്കും പരസ്‌പരം അറിയാത്ത സാഹചര്യം ഉടലെടുത്തു. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ നിർദേശിച്ചവരെ മാറ്റി നിർത്തി സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയെന്നും അദ്ദേഹം പറഞ്ഞു.
Read Also : 14 പേരും യോഗ്യരാണ്; ഡി സി സി പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടിക : കെ മുരളീധരൻ
കൂടാതെ ബൂത്തിലേക്കുള്ള കാശ് വീതം വയ്ക്കാൻ താൽപരമില്ലാത്ത സ്ഥാനാർത്ഥികളെ മാറ്റി. ഓരോ സമുദായത്തെയും പിണറായി വിജയൻ വേണ്ട രീതിയിൽ പരിഗണിച്ചു.കോൺഗ്രസ് അത് ചെയ്‌തില്ല. തോൽവി മാത്രമല്ല എങ്ങനെ എങ്ങനെ ജയിച്ചു എന്ന് പരിശോധിക്കേണ്ട സാഹചര്യമെന്നും കെ മുരളീധരൻ പരിഹസിച്ചു.
കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി പറഞ്ഞു.തർക്കങ്ങൾ എല്ലാം പരിഹരിച്ചെന്ന് കെ സുധാകരനും പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു, എന്നാൽ ഇന്നാണ് കെ മുരളീധരന്റെ വിമർശനം.
Story Highlight: k-muraleedharan-on-congress-issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here