കേവലമൊരു നടൻ മാത്രമല്ല, വകീൽ എന്ന നിലയിലും ശോഭിച്ച വ്യക്തിത്വമാണ് മമ്മൂട്ടി; കെടി ജലീൽ

കേവലമൊരു നടൻ മാത്രമല്ല, നല്ല വായന ഗാഢമായ അറിവ്,വകീൽ എന്ന നിലയിലും നല്ല രീതിയിൽ ശോഭിച്ച വ്യക്തിത്വമാണ് മമ്മൂട്ടിയെന്ന് കെടി ജലീൽ എംഎൽഎ 24 നോട് പറഞ്ഞു . അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണ്. മലയാളത്തിനും രാജ്യത്തിനും തന്നെ അഭിമാനിക്കാൻ കഴിയുന്ന അഭിനയ പാടവത്തിന്റെ ഉടമ. അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത് ഞാൻ ആദ്യമായി എംഎൽഎ ആയ ഘട്ടത്തിലാണ് എന്റെ സുഹൃത്ത് ആരിഫ് എംഎൽഎ മുഖേനെയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്.
ഫോണിൽ സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് അപ്പൊ അദ്ദേഹം ചോദിച്ചു അതിന് എന്താണ് തെളിവ് എന്ന്. ചെറുപ്പത്തിലേ തന്നെ നല്ല ഡയലോഗുകൾ ഹൃദ്യസ്ഥമാകാൻ എളുപ്പമായിരുന്നതിനാൽ വടക്കൻ വീരഗാഥയിലെ ഒരു ഡയലോഗ് കേൾപ്പിച്ചു കൊടുത്തു അദ്ദേഹം എന്നോട് കേട്ടിട്ട് പറഞ്ഞു സമ്മതിച്ചു. ആ ബന്ധം പിന്നെയും തുടർന്നു.
മലബാർ കലാപവുമായി ബന്ധപ്പെട്ട് ഒരു പുസ്‌തകം രചിച്ചിരുന്നു അതിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നു പ്രകാശനം ചെയ്‌തു. നല്ലൊരു പ്രസംഗവും അതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തി.അതിനു ശേഷവും നല്ല ബന്ധം തുടരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാൻ ശ്രമിക്കാറുമുണ്ട്.അദ്ദേഹത്തോട് തന്നെ അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടത്താറുമുണ്ട്.അദ്ദേഹത്തിന്റെ മകനും നല്ലൊരു അഭിനേതാവായി വരുന്നു. പ്രേം നസീറിന് ശേഷം നിത്യവസന്തം എന്ന് അറിയപ്പെടുന്നയാളാണ് മമ്മൂക്ക.
Read Also : ദൈവത്തിന്റെ കൈയൊപ്പുള്ള നടനാണ് മമ്മൂട്ടി; 70 വയസ്സായെന്ന് പറയുന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ്
ഈ യൗവനം അദ്ദേഹം നന്നായി കാത്ത് സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷ രീതിയും നിയന്ത്രണവയും അച്ചടക്കവും വളരെ അഭിനന്ദനീയമാണ്.മലയത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് എല്ലാവിധ ജന്മദിനാശംസകളും നേർന്ന് കെ ടി ജലീൽ എൽഎൽഎ.
Story Highlight: KT JALEEL – WISH-MAMMOTTY- BIRTHDAY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here