Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-09-2021)

September 7, 2021
1 minute Read
sept 7 top news

നിപ: വിദഗ്ധ സംഘം ചാത്തമംഗലത്ത്

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നിപ വൈറസ്: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്

കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 31,222 കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 290 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 19.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്. സമൂഹ മാധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടി നേതൃത്വമാണ് നോട്ടിസ് നല്‍കിയത്.

നടനരാജമാണിക്യം @ 70

മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ.

Story Highlight: sept 7 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top