രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 31,222 കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 290 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 19.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്.
ദിവസങ്ങൾക്കുശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജന്റെ ഉൽപാദനം വർധിപ്പിക്കുകയാണ്. പ്രതിദിനം 15,000 ടണ്ണായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യത ഏറെ വെല്ലുവിളിയായ സാഹചര്യത്തിലാണ് നിലവിലെ 10,000 ടൺ ഉൽപ്പാദനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ തീരുമാനം.
Read Also : കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
രാജ്യത്ത് ഇന്നലെ ഒരു കോടിയിലധികം പേർക്ക് വാക്സിൻ നൽകി.11ദിവസത്തിനിടെ മൂന്നാംതവണയാണ് ഒരു കോടിയിലധികം ആളുകൾ വാക്സിൻ സ്വീകരിക്കുന്നത്.
Story Highlight: 31222 covid cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here