Advertisement

പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്

September 7, 2021
Google News 1 minute Read

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്. സമൂഹ മാധ്യമത്തിലൂടെ പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടി നേതൃത്വമാണ് നോട്ടിസ് നല്‍കിയത്.

സിപിഐ മുഖപത്രം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്ത രീതിയെ കെ. കെ ശിവരാമന്‍ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ശിവരാമന്റെ മറുപടി സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യും.

ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്നും പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Story Highlight: k k shivaraman, cpi, janayugam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here