ദൈവത്തിന്റെ കൈയൊപ്പുള്ള നടനാണ് മമ്മൂട്ടി; 70 വയസ്സായെന്ന് പറയുന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ്

ദൈവത്തിന്റെ കൈയൊപ്പുള്ള നടനാണ് മമ്മൂട്ടി. 70 വയസ്സായെന്ന് പറയുന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 24 നോട് പറഞ്ഞു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി വളരെ അധികം ആത്മബന്ധം മമ്മുക്കയുമായി സൂക്ഷിക്കുന്നു. വളരെ ഒരു നല്ല മനുഷ്യനാണ് അദ്ദേഹം.
പലരും പറയും അദ്ദേഹം അങ്ങനെ അടുക്കില്ല വളരെ ദൂരെ മാറി നിക്കും ശെരിക്കും അങ്ങനെയല്ല. ആളുകൾ വല്ലാതെ ശല്യപ്പെടുത്തുമ്പോൾ സെലിബ്രിറ്റികൾക്കിടയിൽ സംഭവിക്കുന്ന അകൽച്ചയാണ്, അവർ കുറച്ചൊന്ന് മാറി നിൽക്കും. പക്ഷെ അദ്ദേഹം അങ്ങനെ മാറിനിക്കുന്ന ആളല്ല. മനുഷ്യസ്നേഹിയായ മറ്റുള്ളവരോട് സഹതാപവും അനുകമ്പയും സൂക്ഷിക്കുന്ന നല്ല ഒരു മനുഷ്യനാണ് അദ്ദേഹം.
അതുല്യനായ ഒരു നടൻ തന്നെയാണ് അദ്ദേഹം ഏത് കഥാപാത്രത്തെയും ഉൾകൊള്ളാനും അത് വളരെ ഭംഗിയായി അവതരിപ്പിക്കാനും കഴിയുന്ന നടനാണ്. എന്നാൽ ദൈവത്തിന്റെ കൈയൊപ്പുള്ള നടനാണ് 70 വയസ്സായെന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ജന്മദിനാശംസകൾ നേരുന്നു ഒരുപാട് കാലത്തേ ആയുസും ആരോഗ്യവും ഉണ്ടാവും എന്നും ആശംസിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Story Highlight: vd satheeshan- wish Mammotty -birthday –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here