Advertisement

നിപ ഭീഷണി അകലുന്നു; കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസകരമെന്ന് മന്ത്രിസഭായോഗം വിലയിരുത്തൽ

September 8, 2021
Google News 2 minutes Read
veena george

സംസ്ഥാനത്ത് നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസകരമാണ്. പ്രതിരോധ നടപടികൾ തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത് നേട്ടമായെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

വിദേശത്ത് നിന്നും ആന്റി ബോഡി മരുന്ന് കൊണ്ട് വരാനുള്ള നടപടികൾ ശക്തമാക്കാനും നിപ ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ നിപ ഭീതിയിൽ ആശ്വസിക്കാമെന്നും പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.

Read Also : നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Read Also : നിപ; ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ല: മൃഗസംരക്ഷണ വകുപ്പ്

Story Highlight: Cabinet meeting will discuss about Nipah in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here