Advertisement

നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

September 8, 2021
Google News 2 minutes Read
veena george

സംസ്ഥാനത്തെ നിപ ഭീതിയിൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.

മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Read Also : നിപ; ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ല: മൃഗസംരക്ഷണ വകുപ്പ്

ജീവികളുടെ സാമ്പിൾ ശേഖരണം സംബന്ധിച്ച കാര്യത്തിൽ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു.കൂടാതെ ഭോപ്പാലിൽ നിന്നുള്ള എൻഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളിൽ നിന്ന് ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കും. നിയന്ത്രണങ്ങൾ ഏത് രീതിയിൽ തുടരണമെന്നതിൽ തീരുമാനം ചർച്ചയ്ക്ക് ശേഷം മാത്രമാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also : നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി

Story Highlight: nipah virus test result negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here